വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് തടവ് - വിക്കിലീക്‌സ്
ലണ്ടനിലെ സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയുടേതാണി വിധി. ജാമ്യവ്യവസ്ഥ ലംഘിച്ചതാണ് കുറ്റം. അസാഞ്ജ് നടത്തിയ ഖേദപ്രകടനം കോടതി തള്ളി
ലണ്ടൻ: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന് 50 ആഴ്ച തടവുശിക്ഷ വിധിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് ശിക്ഷ. ഈ കുറ്റത്തിന് ലഭിക്കാവുന്ന പരാമവധി ശിക്ഷയാണ് ലണ്ടനിലെ സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതി വിധിച്ചത്. അസാഞ്ജ് നടത്തിയ ഖേദപ്രകടനം കോടതി തള്ളി.
ലൈംഗികാരോപണക്കേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്ന് ജൂലിയന്‍ അസാഞ്ജ് 2012 മുതല്‍ ഏഴു വര്‍ഷത്തോളം ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ഥിയായി കഴിയുകയായിരുന്നു, ഇക്വഡോര്‍ രാഷ്ട്രീയ അഭയം റദ്ദാക്കിയതോടെ, ഏപ്രില്‍ 11ന് എംബസിയില്‍ നിന്നും അസാഞ്ജിനെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് നേരത്തെ സ്വീഡന്‍ ഉപേക്ഷിച്ചെങ്കിലും, ജാമ്യവ്യവസ്ഥകള്‍ തെറ്റിച്ചതിനാൽ ബ്രിട്ടന്‍ നിയമനടപടി തുടരുകയായിരുന്നു.