റോം: കൊവിഡ് വ്യാപനം തുടരുന്നതിനിടെ ഇറ്റലിയില്‍ ലോക്‌ഡൗണ്‍ പരിധി ഏപ്രില്‍ 12 വരെ നീട്ടി. മൂന്നാഴ്‌ച നീണ്ട ലോക്‌ഡൗണ്‍ സാമ്പത്തികപരമായി ഇറ്റലിയെ ഏറെ ബാധിച്ചുവെന്ന് പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ പറഞ്ഞു. നിയന്ത്രണങ്ങള്‍ താല്‍കാലികമാണെന്നും ഈസ്‌റ്റര്‍ വരെ മാത്രമേ വിലക്കുകള്‍ നിലനില്‍ക്കുകയുള്ളുവെന്നും ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്‌പാരന്‍സ വ്യക്തമാക്കി.
ഇറ്റലിയില്‍ ലോക്‌ഡൗണ്‍ പരിധി ഏപ്രില്‍ 12 വരെ നീട്ടി - covid 19 in italy
നിയന്ത്രണങ്ങള്‍ താല്‍കാലികമാണെന്നും ഈസ്‌റ്റര്‍ വരെ മാത്രമേ വിലക്കുകള്‍ നിലനില്‍ക്കുകയുള്ളുവെന്നും ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്‌പാരന്‍സ.
ഇറ്റലിയില്‍ ലോക്‌ഡൗണ്‍ പരിധി ഏപ്രില്‍ 12 വരെ നീട്ടി
ഇറ്റലിയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1 ലക്ഷം കവിഞ്ഞു. എങ്കിലും കൊവിഡ് വ്യാപന നിരക്ക് 4.1 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 1590 പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. വൈറസ് വ്യാപനം തുടങ്ങിയതിന് ശേഷം ഇത്രയും പേര്‍ രോഗവിമുക്തി നേടുന്നത് ആദ്യമായാണെന്ന് അധികൃതര്‍ പറയുന്നു.