പാരീസ്: കൊവിഡ് വാക്‌സിനെ ലക്ഷ്യം വച്ചുള്ള ക്രൈം നെറ്റ്‌വർക്കുകൾക്കെതിരെ ജാഗ്രത പാലിക്കാൻ ഇന്‍റർപോൾ 194 അംഗ രാജ്യങ്ങളിലുള്ള നിയമപാലകർക്ക് മുന്നറിയിപ്പ് നൽകി. കൊവിഡ് വാക്സിൻ നൽകാൻ രാജ്യങ്ങൾ ഒരുങ്ങുമ്പോൾ ക്രിമിനൽ സംഘടനകൾ വിതരണ ശൃംഖലയിൽ നുഴഞ്ഞുകയറാനോ തടസപ്പെടുത്താനോ സാധ്യയുണ്ടെന്ന് ഇന്‍റർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്ക് പറഞ്ഞു. വ്യാജ വെബ്‌സൈറ്റുകളിലൂടെയും തെറ്റായ ചികിത്സകളിലൂടെയും ക്രിമിനൽ നെറ്റ്‌വർക്കുകൾ പൊതുജനങ്ങളെ ലക്ഷ്യമിടുന്നുണ്ടെന്നും ഇത് അവരുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങളോ മരുന്നുകളോ ഓൺലൈനിൽ വാങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഇന്‍റർപോൾ പൊതുജനങ്ങൾക്ക് നിർദേശം നൽകി.
കൊവിക് വാക്‌സിനെ ലക്ഷ്യം വെക്കുന്ന ക്രൈം നെറ്റ്‌വർക്കുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇന്‍റർപോള്‍ - ക്രൈം നെറ്റ്‌വർക്കുകൾക്കെതിരെ ജാഗ്രത പാലിക്കാൻ ഇന്‍റർപോൾ
കൊവിഡ് വാക്സിൻ നൽകാൻ രാജ്യങ്ങൾ ഒരുങ്ങുമ്പോൾ ക്രിമിനൽ സംഘടനകൾ വിതരണ ശൃംഖലയിൽ നുഴഞ്ഞുകയറാനോ തടസപ്പെടുത്താനോ സാധ്യയുണ്ടെന്ന് ഇന്‍റർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്ക് പറഞ്ഞു.
കൊവിക് വാക്‌സിൻ; ക്രൈം നെറ്റ്‌വർക്കുകൾക്കെതിരെ ജാഗ്രത പാലിക്കാൻ ഇന്‍റർപോൾ
ഓൺലൈൻലാനി മരുന്ന് വില്‍പന നടത്തുന്ന മൂവായിരത്തോളം വെബ്സൈററുകള്‍ അനധികൃത മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിൽക്കുന്നുവെന്ന് സംശയിക്കുന്നുണ്ട്. നിലവില്‍ 1,700 ഓളം സൈബർ ഭീഷണികളുണ്ടെന്ന് ഇന്‍റർപോളിന്‍റെ സൈബർ ക്രൈം യൂണിറ്റ് നടത്തിയ വിശകലനത്തിൽ കണ്ടെത്തിയുന്നു.