പാരീസ്: ആദ്യത്തെ റാഫേൽ യുദ്ധവിമാനം സ്വന്തമാക്കി ഇന്ത്യ. ഫ്രാന്‍സിലെ മെറിഗ്‌നാക്കിലുള്ള റഫേല്‍ വിമാന നിര്‍മാതാക്കളായ ഡസോള്‍ട്ട് ഏവിയേഷന്‍റെ കേന്ദ്രത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് വിമാനം ഏറ്റുവാങ്ങിയത്. ചരിത്രനിമിഷമാണ് ഇതെന്നും ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഡമാകുമെന്നും ചടങ്ങില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഫേല്‍ സ്വന്തമാക്കി ഇന്ത്യ,ചരിത്രനിമിഷമെന്ന് രാജ്‌നാഥ് സിങ്
റഫേല്‍ വിമാന നിര്‍മാതക്കളായ ഡസോള്‍ട്ട് ഏവിയേഷന്‍റെ കേന്ദ്രത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിമാനം ഏറ്റുവാങ്ങി. ആദ്യഘട്ടത്തില്‍ 36 റഫേല്‍ വിമാനങ്ങളാണ് ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറുക
വിമാനം സ്വീകരിക്കുന്നതിനുമുമ്പായി വിജയദശമിയോടനുബന്ധിച്ചുള്ള ശസ്‌ത്രപൂജ ചെയ്‌തു. വിമാന കൈമാറ്റ ചടങ്ങില്‍ ഫ്രഞ്ച് സൈനീകകാര്യ മന്ത്രി ഫ്ലോറന്‍സ് പാര്‍ലിയും പങ്കെടുത്തു. ആദ്യഘട്ടത്തില്‍ 36 റഫേല്‍ വിമാനങ്ങളാണ് ഫ്രാന്‍സ് ഇന്ത്യയ്‌ക്ക് കൈമാറുക.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്‌നാഥ് സിങ് ഫ്രാന്‍സിലെത്തിയിരിക്കുന്നത്. നേരത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി രാജ്‌നാഥ് സിങ് കൂടികാഴ്‌ച നടത്തിയിരുന്നു. വിമാനങ്ങള്‍ പറത്താന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നല്‍കുന്ന പ്രത്യേക പരിശീലനം 2020 ല്‍ മാത്രമാണ് അവസാനിക്കുക അതിനാല്‍ തന്നെ വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറിയെങ്കിലും വ്യോമസേനയിലേക്ക് വിമാനങ്ങളെത്താന്‍ 2020വരെ കാത്തിരിക്കണം.