ലണ്ടൻ: ബ്രിട്ടനില്‍ കൊവിഡ് വാക്‌സിൻ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചു. വരും ആഴ്‌ചകളിൽ മുന്നൂറോളം പേരില്‍ വാക്‌സിൻ കുത്തിവെക്കും. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ വികസിപ്പിച്ചെടുത്ത വാക്‌സിൻ സുരക്ഷിതമാണെന്നും രോഗപ്രതിരോധി ശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുമെന്നും കണ്ടെത്തി. ലണ്ടനിലെ ഇംപീരിയൽ കോളജിലെ ശാസ്ത്രജ്ഞൻ റോബിൻ ഷട്ടോക്കിന്‍റെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിലാണ് പരീക്ഷണം നടക്കുന്നത്.
കൊവിഡ് വാക്‌സിൻ; മനുഷ്യനില്‍ പരീക്ഷണം ആരംഭിച്ച് ബ്രിട്ടൻ - UK
മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ വികസിപ്പിച്ചെടുത്ത വാക്‌സിൻ സുരക്ഷിതമാണെന്നും രോഗപ്രതിരോധി ശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുമെന്നും കണ്ടെത്തി
കാത്തി എന്ന സ്ത്രീയിലാണ് ഇംപീരിയല്‍ കോളജിന്‍റെ വാക്‌സിൻ ആദ്യമായി പരീക്ഷിക്കുന്നത്. കൊവിഡിനെതിരെ പോരാടുന്നതിൽ പങ്കാളിയാകാൻ അതിയായി ആഗ്രഹിച്ചു. ഒരു വാക്‌സിൻ കണ്ടുപിടിക്കുന്നതുവരെ കാര്യങ്ങൾ സാധാരണ നിലയിലാകാൻ സാധ്യതയില്ല. ഇത് മനസിലാക്കിയതിനെ തുടര്‍ന്നാണ് വാക്‌സിൻ പരീക്ഷണത്തിന്‍റെ ഭാഗമാകാൻ തീരുമാനിച്ചതെന്നും കാത്തി പറഞ്ഞു.
ആദ്യ ഘട്ട പരീക്ഷണത്തിനുശേഷം 6,000 ആളുകൾ ഉൾപ്പെടുന്ന മറ്റൊരു പരീക്ഷണം ഒക്ടോബറിൽ ആസൂത്രണം ചെയ്യുന്നുണ്ടെന്നും 2021ന്‍റെ തുടക്കം മുതൽ യുകെയിലും വിദേശത്തും വാക്സിൻ വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും ഇംപീരിയൽ ടീം പറഞ്ഞു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കൊറോണവൈറസ് പ്രതിരോധ മരുന്ന് ഇതിനകം രോഗികളില്‍ പരീക്ഷിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കൊവിഡ് മഹാമാരിയെ പിടിച്ചു കെട്ടാനുള്ള പ്രതിരോധ മരുന്നിന്‍റെ പരീക്ഷണങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ട്. 120 ഓളം വാക്‌സിൻ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.