ബെർലിൻ:രണ്ടു മാസത്തെ ലോക്ക് ഡൗണിന് ശേഷം തിങ്കളാഴ്‌ച ജർമനിയിലെ ചില സ്റ്റോറുകൾക്കും റീട്ടെയിലർമാർക്കും തുറക്കാൻ അനുമതി നൽകി ജർമ്മൻ ഫെഡറൽ സർക്കാർ. പുസ്തകശാലകൾ, പൂക്കടകൾ, പൂന്തോട്ട കേന്ദ്രങ്ങൾ എന്നിവ ദൈനംദിന ആവശ്യങ്ങൾക്കുള്ള വ്യാപാരമായി കണക്കാക്കിയാണ് തുറക്കാൻ അനുമതി നല്‍കിയത്. അതിനാൽ പരിമിതമായ എണ്ണം ഉപഭോക്താക്കളിലേക്കും കർശനമായ ശുചിത്വ നിയമങ്ങളോടും കൂടി ഇത് വീണ്ടും തുറക്കാനാകും. 800 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള കടയിൽ 10 ചതുരശ്ര മീറ്റർ അകലത്തിൽ ഒരു ഉപഭോക്താവ് എന്ന നിലയിൽ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ. 20 ചതുരശ്ര മീറ്റർ വീതം വിസ്‌തൃതി കൂടുന്നതനുസരിച്ച് കൂടുതൽ ഉപഭോക്താക്കളെ വലിയ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവേശിപ്പിക്കാനാകും.
ജർമനിയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ്
പുസ്തകശാലകൾ, പൂക്കടകൾ എന്നിവ ദൈനംദിന ആവശ്യങ്ങൾക്കുള്ള വ്യാപാരമായി കണക്കാക്കിയാണ് തുറക്കാൻ അനുമതി നല്‍കിയത്
മഹാമാരിയുടെ ഒരു പുതിയ ഘട്ടത്തിലാണ് തങ്ങൾ എന്നും ഒരു പുതിയ പ്രതീക്ഷയോടെ മുന്നോട്ട് പോകുകയാണെന്നും ചാൻസലർ ആഞ്ചെല മെർക്കൽ വ്യക്തമാക്കിയിരുന്നു. ആള്‍ക്കൂട്ടങ്ങള്‍ ചേരുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കുകൾക്കും ഇളവ് വരുത്തിയിട്ടുണ്ട്. അഞ്ച് പേർ വരെ കൂടിക്കാഴ്‌ച നടത്താവുന്നതാണ്. ചില്ലറ വ്യാപാരികൾക്കും മ്യൂസിയങ്ങൾക്കും മൃഗശാലകൾക്കുമുള്ള കൂടുതൽ ഇളവുകൾ അതത് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെ ആശ്രയിച്ചായിരിക്കും എന്ന് സർക്കാർ പറഞ്ഞു.
റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ആർകെഐ) പ്രകാരം തിങ്കളാഴ്‌ച ജർമനിയിൽ പുതിയ കോവിഡ് -19 അണുബാധകളുടെ എണ്ണം കഴിഞ്ഞ ആഴ്‌ചയേക്കാൾ അൽപം മുകളിലായിരുന്നു. മരിച്ചവരുടെ എണ്ണം 34 എന്ന ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു. കഴിഞ്ഞ നവംബർ ആദ്യം മുതൽ ജർമനിയിൽ മരിച്ചവരുടെ എണ്ണം 71,934 ആയി. ജർമനിയിൽ കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് രണ്ട് മാസം മുമ്പാണ് ആരംഭിച്ചത്. തിങ്കളാഴ്ച വരെ ഏകദേശം 25 ദശലക്ഷം ആളുകൾക്ക് പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.