കൊവിഡ് ഭീഷണിയില്‍ ജര്‍മനി; 24 മണിക്കൂറിനിടെ 23,542 രോഗ ബാധിതര്‍ - ജര്‍മ്മനി
കൊവിഡ് വ്യാപനം മന്ദഗതിയിലാക്കാൻ ജർമനിയില്‍ നിലവിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബര്‍ലിന്‍: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജർമനിയില്‍ 23,542 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ജര്‍മനിയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 751,095 ആയി ഉയര്‍ന്നു. രാജ്യത്ത് ഒരു ദിവസത്തിനുള്ളിൽ 218 പേരാണ് കൊവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 12,200 ആയി. കൊവിഡ് വ്യാപനം മന്ദഗതിയിലാക്കാൻ ജർമനിയില്‍ നിലവിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ കൊവിഡ്-19 സ്ഥിതി ഇപ്പോഴും വളരെ ഗുരുതരമാണെന്ന് ആർകെഐ പ്രസിഡന്‍റ് ലോത്തർ വൈലർ മുന്നറിയിപ്പ് നൽകിയട്ടുണ്ട്.