ബെർളിൻ: രാജ്യത്ത് പുതുതായി 5000ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി 5,132 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും 43 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തെന്നും റോബോട്ട് കൊച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നിലവിലെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താനായി രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ ഗവർണർമാരുമായി ചാൻസലർ ആഞ്ചെല മെർക്കൽ ഇന്ന് കൂടിക്കാഴ്‌ച നടത്തും.
ജർമനിയിൽ 5000ത്തിലധികം പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - germany covid cases
നിലവിലെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താനായി രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ ഗവർണർമാരുമായി ചാൻസലർ ആഞ്ചെല മെർക്കൽ ഇന്ന് കൂടിക്കാഴ്‌ച നടത്തും.
ജർമനിയിൽ 5000ത്തിലധികം പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പ്രായമായവരിൽ കൊവിഡ് രോഗ വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഇതുവരെ 334,585 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 282,000 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 9,677 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.