ബെർലിൻ: ജർമനിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത് 1,478 കൊവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 159,119 ആയി ഉയർന്നു. പുതുതായി 173 പേർ കൂടി വൈറസ് ബാധിച്ച് മരിച്ചതോടെ മഹാമാരിയിൽ രാജ്യത്തിന് നഷ്‌ടമായത് മൊത്തം 6,288 ജീവനുകളാണ്. ഒരു ദിവസം മുമ്പ് ജർമനിയിൽ 1,304 കേസുകൾ റിപ്പോർട്ട് ചെയ്യുകയും 202 മരണങ്ങൾ സംഭവിക്കുകയും ചെയ്‌തിരുന്നു.
ജർമനിയിൽ 1,478 പുതിയ കേസുകൾ ; 1.59 ലക്ഷം രോഗബാധിതർ - WHO
ജർമനിയിലെ ആകെ രോഗബാധിതരുടെ എണ്ണം 159,119 ആണ്. 123,000 രോഗികൾ വൈറസ് ബാധയിൽ നിന്ന് മുക്തി നേടി.
ബെർലിൻ വൈറസ് കേസുകൾ
ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതു പ്രകാരം മാർച്ച് 11നാണ് ജർമനിയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ, 123,000 രോഗികൾ വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയിട്ടുമുണ്ട്. ആഗോളതലത്തിൽ ഏകദേശം 3.1 ദശലക്ഷം ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 227,000 കൊവിഡ് മരണങ്ങൾ ലോകമെമ്പാടുമായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു.