കേരളം

kerala

ETV Bharat / international

ജർമ്മനിയില്‍ ഒരു ദശലക്ഷം കടന്ന് കൊവിഡ് ബാധിതര്‍ - കൊവിഡ്-19

ചാൻസലർ ആഞ്ചെല മെർക്കലും സംസ്ഥാന ഗവർണർമാരും ചേര്‍ന്ന് ലോക്ക്ഡൗണ്‍ ഡിസംബര്‍ വരെ നീട്ടാന്‍ തീരുമാനിക്കുകയും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

German coronavirus cases now above 1 million  coronavirus cases  above 1 million  COVID-19  German  ജർമ്മനിയില്‍ ഒരു ദശലക്ഷം കടന്ന് കൊവിഡ് ബാധിതര്‍  കൊവിഡ്-19  ജര്‍മ്മനി
ജർമ്മനിയില്‍ ഒരു ദശലക്ഷം കടന്ന് കൊവിഡ് ബാധിതര്‍

By

Published : Nov 27, 2020, 3:27 PM IST

ബര്‍ലിന്‍: കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ ജര്‍മ്മനിയിലെ 16 സംസ്ഥാനങ്ങളിലായി 22,806 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ജര്‍മ്മനിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,006,394 ആയി ഉയര്‍ന്നതായി രാജ്യത്തെ രോഗ നിയന്ത്രണ കേന്ദ്രമായ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഉയർന്ന തോതിലുള്ള കൊവിഡ് വ്യാപനം ഉണ്ടായിരുന്നിട്ടും മറ്റ് പല യൂറോപ്യൻ രാജ്യങ്ങളെയും അപേക്ഷിച്ച് ജർമ്മനിയിൽ മരണങ്ങൾ കുറവാണ്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആശുപത്രി സംവിധാനങ്ങളും ഉള്ളതാണ് കൊവിഡ് മരണം കുറക്കാന്‍ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 696,100 പേർ കൊവിഡ് മുക്തരായതായിറോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം പുതിയ പ്രതിരോധ നടപടികൾ കൊവിഡ് ബാധിതരുടെ എണ്ണം കുറക്കുന്നതിന് സഹായിച്ചതായി അധികൃതർ പറയുന്നു. എന്നാൽ ചാൻസലർ ആഞ്ചെല മെർക്കലും സംസ്ഥാന ഗവർണർമാരും ചേര്‍ന്ന് ലോക്ക്ഡൗണ്‍ ഡിസംബര്‍ വരെ നീട്ടാന്‍ തീരുമാനിക്കുകയും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ABOUT THE AUTHOR

...view details