കേരളം

kerala

ETV Bharat / international

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണിന് കൊവിഡ്

കഴിഞ്ഞ ആഴ്ച അവസാനം യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുത്ത മാക്രോൺ ബുധനാഴ്ച പോർച്ചുഗൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

macron tests positive  coronavirus positive  Emmanuel Macron tests positive for coronavirus  Emmanuel Macron tests Covid positive  ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണിന് കൊവിഡ്  ഫ്രഞ്ച് പ്രസിഡന്‍റ്  കൊവിഡ്
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണിന് കൊവിഡ്

By

Published : Dec 17, 2020, 4:51 PM IST

പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണിന് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മാക്രോൺ വസതിയില്‍ നിരീക്ഷണത്തിൽ കഴിയുന്നതായി പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു. ഏഴു ദിവസം മാക്രോൺ സ്വയം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചതായും ഇതിനോടൊപ്പം ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെടുമെന്നും ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ആഴ്ച അവസാനം യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുത്ത മാക്രോൺ ബുധനാഴ്ച പോർച്ചുഗൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ABOUT THE AUTHOR

...view details