കേരളം

kerala

ഫ്രാന്‍സില്‍ ആദ്യ കൊവിഡ്‌ കേസ് റിപ്പോര്‍ട്ട് ചെയ്‌തത് ഡിസംബറിലെന്ന് റിപ്പോര്‍ട്ട്

By

Published : May 5, 2020, 4:36 PM IST

സിസംബര്‍ 27ന് ന്യൂമോണിയക്ക് ചികിത്സ തേടി വന്ന രോഗിയുടെ സാമ്പിള്‍ വീണ്ടും പരിശോധിച്ചതിലൂടെയാണ് ഇയാള്‍ക്ക് കൊവിഡ്‌ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്

france first coronavirus case  france coronavirus case december  france december coronavirus case  france decmber covid19 case  ഫ്രാന്‍സില്‍ ആദ്യ കൊവിഡ്‌ കേസ് റിപ്പോര്‍ട്ട് ചെയ്‌തത് ഡിസംബറിലെന്ന് റിപ്പോര്‍ട്ട്  France's first known COVID-19 case was in Dec: Report  കൊവിഡ്‌ 19  ഫ്രാന്‍സ്
ഫ്രാന്‍സില്‍ ആദ്യ കൊവിഡ്‌ കേസ് റിപ്പോര്‍ട്ട് ചെയ്‌തത് ഡിസംബറിലെന്ന് റിപ്പോര്‍ട്ട്

പാരീസ്: ഫ്രാന്‍സില്‍ ഡിസംബര്‍ 27ന് ആദ്യ കൊവിഡ്‌ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പാരീസ് അവിസെന്‍ ജീന്‍ വെര്‍ഡിര്‍ ആശുപത്രി അധികൃതരാണ് വിവരം പുറത്ത് വിട്ടത്. സിസംബര്‍ 27ന് ന്യൂമോണിയക്ക് ചികിത്സ തേടി വന്ന രോഗിയുടെ സാമ്പിള്‍ വീണ്ടും പരിശോധിച്ചതിലൂടെയാണ് ഇയാള്‍ക്ക് കൊവിഡ്‌ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. 43 വയസുകാരനായ ബോബിഗ്‌നി സ്വദേശിയുടെ സാമ്പിള്‍ പരിശോധനയുടെ ഫലമാണ് പോസിറ്റീവായത്. ഇയാള്‍ക്ക് ചുമ, പനി, ശ്വാസ തടസം എന്നീ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം രോഗം ബാധിതനാകുന്നതിന് മുമ്പ് ഇയാള്‍ യാത്രകള്‍ നടത്തിയിട്ടില്ലെന്നാണ് വിവരം.

എന്നാല്‍ ഇയാളുടെ ഭാര്യ ചാള്‍സ് ഡി ഗൗല്ലെ വിമാനത്താവളത്തിന് സമീപമുള്ള സൂപ്പര്‍മാര്‍ക്കറ്റിലാണ് ജോലി ചെയ്തിരുന്നതെന്നും ഒരുപക്ഷെ ചൈനയില്‍ നിന്ന് എത്തിയ ആരെങ്കിലുമായുള്ള സമ്പര്‍ക്കത്തിലൂടെയാവാം രോഗം പകര്‍ന്നതെന്ന് കരുതുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരുടെ രണ്ട് മക്കള്‍ക്കും പനിയുണ്ടായിരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇയാളലുടെ ഭാര്യക്ക് രോഗ ലക്ഷം കാണിച്ചിരുന്നില്ല. ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് ജനുവരി 24നാണ് ആദ്യ കൊവിഡ്‌ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ രണ്ട് പേര്‍ ചൈനിലെ വുഹാനില്‍ നിന്നെത്തിയവരാണ്. അടുത്തയാള്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന വ്യക്തിയുമാണ്. ഫ്രാന്‍സില്‍ ഇതുവരെ 1,69,583 കൊവിഡ്‌ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 25,204 പോരാണ് കൊവിഡ്‌ ബാധിച്ച് ഇതുവരെ മരിച്ചത്.

ABOUT THE AUTHOR

...view details