പാരിസ്: വര്‍ധിച്ചു വരുന്ന കൊവിഡ് പ്രതിസന്ധിക്കിടെ സെപ്റ്റംബർ ഒന്നിന് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. വൈറസ് പ്രതിരോധ നടപടികളും വാക്‌സിൻ വിതരണവും ഏകോപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യൂറോപ്യൻ രാജ്യങ്ങൾ വരും ആഴ്ചകളിൽ കൂടുതൽ ഊന്നല്‍ നല്‍കുമെന്ന് ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ജർമൻ ചാൻസലർ ആഞ്ചല മെർക്കലും സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഫ്രാന്‍സില്‍ സ്കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കും - latest france
4,771 പുതിയ കൊവിഡ് കേസുകള്‍ കൂടി ഫ്രാൻസിലെ ദേശീയ ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്തു. ആഴ്ചയിൽ 18,000 ൽ അധികം പുതിയ കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോർട്ട് ചെയ്തത്.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഫ്രാന്‍സ് പ്രസിഡന്‍റ്
4,771 പുതിയ കൊവിഡ് കേസുകള്‍ കൂടി ഫ്രാൻസിലെ ദേശീയ ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്തു. ആഴ്ചയിൽ 18,000 ൽ അധികം പുതിയ കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോർട്ട് ചെയ്തത്. സ്കൂളുകള്‍ തുറക്കുന്നതിലൂടെ വൈറസ് വ്യാപനം ഇനിയും കൂടുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും. സ്കൂളുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിക്കരുതെന്ന് പ്രമുഖ അധ്യാപക യൂണിയനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കേണ്ടതുണ്ടെന്ന് മാക്രോണ്‍ പറഞ്ഞു.