ഫ്രാൻസിൽ 23,302 പേർക്ക് കൊവിഡ്
368 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 89,301 ആയി
ഫ്രാൻസിൽ 23,302 പേർക്ക് കൊവിഡ്
പാരീസ്:ഫ്രാൻസിൽ 24 മണിക്കൂറിനുള്ളിൽ 23,302 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39,32,862 ആയി. ഇതോടെ ലോകത്തിലെത്തന്നെ കൂടുതൽ കൊവിഡ് ബാധിതരുള്ള ആറാമത്തെ രാജ്യമായി ഫ്രാൻസ്. 368 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 89,301 ആയി. ഇതുവരെ 39,96,329 പേരാണ് ഫ്രാൻസിൽ കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്.