ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 60,486 കൊവിഡ് രോഗികള്‍ - 24 മണിക്കൂറിനിടെ 60,486 രോഗികള്‍
കഴിഞ്ഞ മാര്‍ച്ച് 11 ന് കൊവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.
പാരീസ്: ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 60,486 പുതിയ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന കൊവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ആരോഗ്യ മന്ത്രാലയ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ ദിവസം 58,000 പുതിയ കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.6 മില്ല്യണായി ഉയര്‍ന്നു. 39,800 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 11 ന് ലോകാരോഗ്യ സംഘടന കൊവിഡ് മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.