പാരിസ്: മെഡിറ്ററേനിയൻ നഗരമായ നൈസിലെ പള്ളിക്ക് സമീപം നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഫ്രഞ്ച് പൊലീസ് പറഞ്ഞു. അക്രമി കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അക്രമിയെ കസ്റ്റഡിയിലെടുത്തതായും സംഭവത്തില്‍ മറ്റാർക്കും പങ്കില്ലെന്നും ആക്രമണ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.
ഫ്രാൻസിൽ ഭീകരാക്രമണം; മൂന്ന് പേരെ കുത്തിക്കൊന്നു - ഫ്രാൻസിൽ 3 പേർ കൊല്ലപ്പെട്ടു
തീവ്രവാദ ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ നഗരം അതീവ ജാഗ്രതയിലിരിക്കെയാണ് ആക്രമണമുണ്ടായത്. .
ഫ്രാൻസിൽ ഭീകരാക്രമണം; 3 പേരെ കുത്തിക്കൊന്നു
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പ്രോസിക്യൂട്ടർ ഓഫീസും ദേശീയ പൊലീസും പറഞ്ഞു. ആക്രമണത്തിന്‍റെ കൃത്യമായ ലക്ഷ്യം വ്യക്തമല്ലെങ്കിലും പ്രവാചകൻ മുഹമ്മദിന്‍റെ കാരിക്കേച്ചറുകൾ സംബന്ധിച്ച കാര്യങ്ങളിലും അടുത്തിടെയുണ്ടായ മറ്റ് രണ്ട് ആക്രമണങ്ങൾ കാരണവും തീവ്രവാദ ആക്രമണങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഫ്രാൻസ് അതീവ ജാഗ്രതയിലാണ്.