കേരളം

kerala

ETV Bharat / international

ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 574 പേര്‍ മരിച്ചു

ഇതോടെ ഫ്രാന്‍സില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14967 ആയി.

France coronavirus deaths near 15,000  France  coronavirus  ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 574 പേര്‍ മരിച്ചു  കൊവിഡ് 19  കൊവിഡ് മഹാമാരി  ഫ്രാന്‍സ്  പാരീസ്
ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 574 പേര്‍ മരിച്ചു

By

Published : Apr 14, 2020, 11:50 AM IST

പാരീസ്: ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 574 പേര്‍ മരിച്ചു. ഇതോടെ ഫ്രാന്‍സില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14967ആയി. മരിച്ച 574 പേരില്‍ 315 പേര്‍ ആശുപത്രിയില്‍ വെച്ചും 239 പേര്‍ നഴ്‌സിങ് ഹോമിലുമാണ് മരിച്ചത്. 6821 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോണ്‍ ലോക്‌ഡൗണ്‍ മെയ് 11 വരെ നീട്ടിയിട്ടുണ്ട്. മഹാമാരിയെ പിടിച്ചുകെട്ടാനായിട്ടില്ലെന്നും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഫേകളും സിനിമാ തീയേറ്ററുകളും റെസ്റ്റോറന്‍റുകളും മെയ് 11 ന് ശേഷവും തുറക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്‌ട്ര അതിര്‍ത്തികള്‍ ലോക്‌ഡൗണിന് ശേഷവും അടച്ചിടുന്നതാണ്. തിങ്കളാഴ്‌ച വരെ ഫ്രാന്‍സില്‍ 98076 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details