കേരളം

kerala

ETV Bharat / international

അഴിമതി കേസിൽ ഫ്രഞ്ച് മുന്‍ പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിക്ക് മൂന്നു വര്‍ഷത്തെ തടവ് - പാരിസ്

കൈക്കൂലികേസിലാണ് നിക്കോളാസ് സര്‍ക്കോസിയെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്

Nicolas Sarkozy convicted of corruption  Nicolas Sarkozy jailed  Nicolas Sarkozy sentenced to jail  Former French Prez Nicolas Sarkozy  നിക്കോളാസ് സര്‍ക്കോസി  ഫ്രഞ്ച് മുന്‍ പ്രസിഡന്‍റ്  പാരിസ്  പാരിസ് വാർത്തകൾ
അഴിമതി കേസിൽ ഫ്രഞ്ച് മുന്‍ പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിക്ക് മൂന്നു വര്‍ഷത്തെ തടവ്

By

Published : Mar 2, 2021, 4:29 AM IST

പാരിസ്‌ : ഫ്രഞ്ച് മുന്‍ പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ. കൈക്കൂലികേസിലാണ് നിക്കോളാസ് സര്‍ക്കോസിയെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. അതേസമയം, സര്‍ക്കോസി ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. രണ്ട് വര്‍ഷത്തിന് മുകളിലുള്ള ശിക്ഷക്ക് മാത്രമാണ് ഫ്രാന്‍സില്‍ ജയിലില്‍ പോകേണ്ടതെന്ന നയം കാരണമാണ് ഒരു വര്‍ഷം മാത്രം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്.

ജയിലിൽ അടയ്ക്കപെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്‍റാണ് സര്‍ക്കോസി. സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി മൊണാക്കോയിലെ ജഡ്ജിയെ സഹായിക്കുമെന്ന് സര്‍ക്കോസി വാഗ്ദാനം ചെയ്‌തെന്ന കേസിലാണ് കോടതിയുടെ നടപടി. ജഡ്ജി ഗില്‍ബെര്‍ട്ട് അസിബെര്‍ട്ടിനും നിക്കോളാസ് സര്‍ക്കോസിയുടെ മുന്‍ അഭിഭാഷകനായ തിയറി ഹെര്‍സോഗിനും കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ഇതേ ശിക്ഷ തന്നെ വിധിച്ചു. 2013-ൽ ആരംഭിച്ച കേസിലാണ് ഇപ്പോ വിധി വന്നിരിക്കുന്നത്. 2007 മുതൽ 2012 വരെ ഫ്രാൻസിന്‍റെ പ്രസിഡന്‍റായിരുന്നു നിക്കോളാസ് സര്‍ക്കോസി.

ABOUT THE AUTHOR

...view details