കേരളം

kerala

ETV Bharat / international

കൊവിഡ് 19 ബാധിച്ച് ഫ്ലോറിഡയിൽ രണ്ട് പേര്‍ മരിച്ചു - Florida

കാലിഫോർണിയക്കും വാഷിങ്ടണിനും പുറത്ത് യുഎസിലെ ആദ്യത്തെ കൊവിഡ് 19 മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി

കൊവിഡ് 19  ഫ്ലോറിഡയിൽ ഒരാള്‍ മരിച്ചു  യുഎസിലെ ആദ്യത്തെ കൊവിഡ് 19 Florida  coronavirus deaths
കൊവിഡ് 19; ഫ്ലോറിഡയിൽ ഒരാള്‍ മരിച്ചു

By

Published : Mar 8, 2020, 4:48 PM IST

റോം: ഫ്ലോറിഡയിൽ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേര്‍ മരിച്ചു. കാലിഫോര്‍ണിയക്കും വാഷിങ്ടണിനും പുറത്ത് യുഎസിലെ ആദ്യത്തെ കൊവിഡ് 19 മരണമാണ് ഇതോടെ റിപ്പോര്‍ട്ട് ചെയ്തത്. മരിച്ച രണ്ട് പേരും കഴിഞ്ഞ ദിവസങ്ങളില്‍ വിദേശ യാത്രകള്‍ നടത്തിയിരുന്നു. ഇവര്‍ ഏത് രാജ്യത്താണ് സന്ദര്‍ശനം നടത്തിയതെന്ന വിവരം പുറത്ത് വിട്ടിട്ടില്ല.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നിലവിൽ 1,01,927 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 80,800 കേസുകള്‍ ചൈനയിലാണ്. ചൈനയില്‍ മാത്രം 3,073 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. മറ്റ് രാജ്യങ്ങളിലായി 413 മരണങ്ങളും ഉണ്ടായിട്ടുണ്ട്. 90 രാജ്യങ്ങളിലാണ് മാരകമായ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ABOUT THE AUTHOR

...view details