കേരളം

kerala

ETV Bharat / international

പശ്ചിമ ജര്‍മനിയില്‍ പ്രളയം; 30 പേരെ കാണാതായി

മധ്യയൂറോപ്പിലുണ്ടായ ന്യൂനമര്‍ദമാണ് മഴക്ക് കാരണമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍. പ്രദേശത്ത് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

പശ്ചിമ ജര്‍മനി  western Germany  ബര്‍ലിന്‍  പശ്ചിമ ജര്‍മനിയിലെ പ്രളയം  കാലാവസ്ഥ വ്യതിയാനം  ജര്‍മനിയില്‍ വെള്ളപ്പൊക്കം  Germany  Germany leaves missing
പശ്ചിമ ജര്‍മനിയില്‍ പ്രളയം; 30 പേരെ കാണാതായി

By

Published : Jul 15, 2021, 8:54 PM IST

ബര്‍ലിന്‍: ജര്‍മനിയിലുണ്ടായ പ്രളയത്തില്‍ 30 പേരെ കാണാതായി. കനത്ത മഴയെ തുടര്‍ന്ന് രാത്രിയിലാണ് പ്രളയമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റൈൻ‌ലാൻ‌ഡ്-പാലറ്റിനേറ്റിലെ ഷൂൾഡ് പട്ടണത്തിലെ ആറ് വീടുകള്‍ വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും തകര്‍ന്നു.

കൂടുതല്‍ വായനക്ക്: - ടെന്നസിയിൽ വെള്ളപ്പൊക്കം; മരണം ആറായി

പ്രദേശത്തെ 25 വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദുരന്തത്തിന്‍റെ വ്യാപ്തി ഇതുവരെ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. സൈന്യം ജല, വ്യോമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. മധ്യയൂറോപ്പിലുണ്ടായ ന്യൂനമര്‍ദമാണ് മഴക്ക് കാരണമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍. പ്രദേശത്ത് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

ABOUT THE AUTHOR

...view details