കേരളം

kerala

ETV Bharat / international

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി യാത്ര തടസ്സപ്പെടുത്തിയ യുവാവിന് 16000 ഡോളര്‍ പിഴ

കാല്‍ഗറിയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവം. യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം വെസ്റ്റ് ജെറ്റ് നല്‍കണം.

വെസ്റ്റ് ജെറ്റ്

By

Published : Feb 4, 2019, 1:45 PM IST

ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ഡേവിഡ് സ്റ്റീഫന്‍ യങ്ങെന്ന വ്യക്തിയാണ് യാത്രക്കാരെ അസഭ്യം പറയുകയും ശല്യപ്പെടുത്തുകയും ചെയ്തത്. ഇതോടെ വിമാനം തിരിച്ചിറക്കി.

ലണ്ടനിലെത്തി തിരികെ കാല്‍ഗറിയിലേക്ക് എത്താനുള്ള ഇന്ധനം വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നും വിമാനം തിരിച്ചിറക്കിയതു കാരണം വന്‍തോതില്‍ ഇന്ധന നഷ്ടമുണ്ടായെന്നും കാണിച്ച് വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് കേസ് നല്‍കിയിരുന്നു. 20000 ടണ്‍ ഇന്ധനത്തിന്‍റെ വില ഡേവിഡ് നല്‍കണമെന്നാണ് കോടതി വിധിച്ചത്. യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം വെസ്റ്റ് ജെറ്റ് നല്‍കണം. ഇന്ധനത്തിന്‍റെ തുകയും കൂടിയാവുമ്പോള്‍ വിമാനക്കമ്പനിയ്ക്ക് ഒന്നരലക്ഷത്തോളം ഡോളര്‍ നഷ്ടമാകുമെന്നാണ് സൂചന.

ഡേവിഡ് സമര്‍പ്പിച്ച മാപ്പപേക്ഷ കോടതി പരിഗണിച്ചില്ല. ഡേവിഡിന്‍റെ അടുത്ത ബന്ധു മരിച്ചതിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷം മൂലമാണ് ഇയാള്‍ ഇങ്ങനെ പെരുമാറിയതെന്ന് ഡേവിഡിന്‍റെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചതിനാലാണ് പിഴ കുറഞ്ഞ തുകയില്‍ ഒതുങ്ങിയത്.

ABOUT THE AUTHOR

...view details