കേരളം

kerala

ETV Bharat / international

ഭീകരവാദം; പാകിസ്ഥാന് അന്ത്യശാസനവുമായി എഫ്എടിഎഫ്

2020 ഫെബ്രുവരിയോടെ ഭീകരവാദ ധനസഹായത്തിനെതിരെ പാകിസ്ഥാൻ കാര്യമായ പുരോഗതി നേടിയില്ലെങ്കിൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് എഫ്‌എ‌ടി‌എഫ് പ്രസിഡന്‍റ് സിയാങ്‌മിൻ ലിയു പറഞ്ഞു. പാരീസില്‍ നടക്കുന്ന അഞ്ച് ദിവസത്തെ പ്ലീനറി സമ്മേളനത്തിലാണ് പ്രസിഡന്‍റ് ഇക്കാര്യം അറിയിച്ചത്.

പാകിസ്ഥാന് അന്ത്യശാസനവുമായി എഫ്എടിഎഫ്

By

Published : Oct 18, 2019, 6:51 PM IST

പാരിസ്: പാകിസ്ഥാന് അന്ത്യശാസനവുമായി ഫിനാൻഷ്യല്‍ ആക്ഷൻ ടാസ്ക് ഫോഴ്സ്. തീവ്രവാദ ധനസഹായത്തിനെതിരെ 2020 ഫെബ്രുവരിക്കുള്ളില്‍ നടപടി എടുത്തില്ലെങ്കില്‍ ഔദ്യോഗികമായി പാകിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് എഫ്എടിഎഫ് മുന്നറിയിപ്പ് നല്‍കി. ഭീകരാക്രമണ ധനകാര്യ അപകടസാധ്യതകൾ പരിഹരിക്കുന്നതിന് പാകിസ്ഥാൻ കൈവരിച്ച പുരോഗതിയുടെ അഭാവത്തില്‍ എഫ്എടിഎഫ് ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. പാകിസ്ഥാൻ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്. 2020 ഫെബ്രുവരിയിൽ പാകിസ്ഥാൻ കാര്യമായ പുരോഗതി നേടിയില്ലെങ്കിൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് എഫ്‌എ‌ടി‌എഫ് പ്രസിഡന്‍റ് സിയാങ്‌മിൻ ലിയു പറഞ്ഞു. പാരീസില്‍ നടക്കുന്ന അഞ്ച് ദിവസത്തെ പ്ലീനറി സമ്മേളനത്തിലാണ് പ്രസിഡന്‍റ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിലനിർത്താൻ ആഗോള അംഗങ്ങൾക്കിടയിൽ അഭിപ്രായ സമന്വയമുണ്ടായിരുന്നു. കഴിഞ്ഞ ജൂണില്‍ യുഎസില്‍ നടന്ന യോഗമാണ് പാകിസ്ഥാനെ ആദ്യം ഗ്രേ ലിസ്റ്റില്‍ ഉൾപ്പെടുത്തിയത്. 27 ആക്ഷൻ ഇനങ്ങളിൽ അഞ്ചെണ്ണം മാത്രമാണ് പാകിസ്ഥാൻ നടപ്പിലാക്കിയിട്ടുള്ളത്. ബാക്കി കർമപദ്ധതിയിൽ വ്യത്യസ്ത തലത്തിലുള്ള പുരോഗതിയാണെന്നും പ്ലീനറിയിലെ പ്രസ്താവനയില്‍ പറയുന്നു.
യുഎൻ ഭീകരരായി പ്രഖ്യാപിച്ചവർക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പാകിസ്ഥാൻ പരാജയപ്പെടെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ എഫ്എടിഎഫില്‍ നിലാപട് എടുത്തിരുന്നു. ലോകമെമ്പാടുമുള്ള 206 രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളാണ് പാരീസിലെ എഫ്എടിഎഫ് മീറ്റിങില്‍ പങ്കെടുക്കുന്നത്. കുറ്റകൃത്യവും ഭീകരവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം തടസ്സപ്പെടുത്തുന്നതിനും ആഗോള സുരക്ഷയ്ക്ക് സംഭാവന നൽകുന്നതിനുള്ള വഴികളും ആറ് ദിവസത്തെ യോഗത്തില്‍ ചർച്ചയാകും. സമ്മേളനത്തിലെ നിർണായക സെഷനിൽ സാമ്പത്തികകാര്യ മന്ത്രി ഹമ്മദ് അസ്ഹറിന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെ സംഘം പങ്കെടുത്തു. എഫ്എടിഎഫ് ഉപരോധമേർപ്പെടുത്തുന്നത് പാകിസ്ഥാന്‍റെ വ്യാപാര ബന്ധങ്ങളെയും സമ്പദ് വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കും.

ABOUT THE AUTHOR

...view details