വത്തിക്കാൻ മുൻ പ്രതിനിധിക്ക് പീഡന കേസില്‍ വിചാരണ
ലൈംഗിക ദുരുപയോഗം ആരോപിച്ച് വത്തിക്കാനിലെ മുൻ അംബാസഡർ കോടതി വിചാരണ നേരിടുന്നു
പാരീസ്: ലൈംഗിക പീഡനം ആരോപിച്ച് വത്തിക്കാനിലെ മുൻ അംബാസഡർ ഫ്രാൻസിലെ കോടതിയില്‍ വിചാരണ നേരിടുന്നു. ആർച്ച് ബിഷപ്പ് ലുയിഗി വെൻചുറയാണ് ആരോപണ വിധേയന്‍. ഒന്നിലധികം പേരാണ് ബിഷപ്പിനെതിരെ ആരേപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഭവം അസാധാരണമാണെന്നും അംബാസഡറുടെ നയതന്ത്ര ബന്ധങ്ങള്‍ കണക്കിലെടുത്തും വിചാരണക്കും ആരോപണങ്ങള്‍ ശരിയായി അന്വേഷിക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷം കോടതി സമയം അനുവദിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് വത്തിക്കാൻ കഴിഞ്ഞ വർഷം വെൻചുറയെ തിരിച്ചുവിളിക്കുകയും പിന്നീട് അദ്ദേഹം വിരമിക്കുകയും ചെയ്യുകയായിരുന്നു.