യൂറോപ്പില്‍ കൊവിഡ്-19 മരണനിരക്ക് 2297 ആയി - corona
24 മണിക്കൂറിനുള്ളില്‍ 517 പേരാണ് യൂറോപ്പില്‍ മരിച്ചത്
യൂറോപ്പില്‍ കൊവിഡ് 19 മരണനിരക്ക് 2297 ആയി
പാരീസ്: ലോകമാകമാനം മഹാമാരിയായി പടര്‍ന്നു പിടിച്ച കൊവിഡ്-19 മൂലം യൂറോപ്പില്‍ മരിച്ചവരുടെ എണ്ണം 2297 ആയി. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. വൈറസ് ബാധ മൂലം 1809 പേരാണ് ഇറ്റലിയില്‍ ജീവന്‍ നഷ്ടമായത്. 24 മണിക്കൂറിനുള്ളില്‍ 517 മരണമാണ് യൂറോപ്പില്‍ മാത്രമുണ്ടായത്. 52400 കൊവിഡ്-19 വൈറസ് ബാധിതരാണ് യൂറോപ്പില്‍ നിലവിലുള്ളത്. ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണ് കൊവിഡ്-19 ബാധിതരുടെ എണ്ണമെന്ന് വിവിധ രാജ്യങ്ങളിലെ വിദഗ്‌ധര്‍ പറയുന്നു.