അഡിസ് അബാബ (എത്യോപ്യ):301 പേരിൽ നിന്നാണ് 2019-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവായി 43 കാരനായ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിയെ തെരഞ്ഞെടുത്തത്. എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
2018 ഏപ്രിലിലാണ് അബി അഹമ്മദ് അലി എത്യോപ്യന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ക്രിസ്ത്യനിയായ അമ്മക്കും മുസ്ലിം അച്ഛനും ജനിച്ച അബി വളര്‍ന്നത് ബെഷാഷാ പട്ടണത്തിലായിരുന്നു. വെള്ളമോ വൈദ്യുതിയോ ഇല്ലാത്ത ദരിദ്രകുടുംബത്തില്‍ ജനിച്ച അബി ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ റേഡിയോ ഓപ്പറേറ്റര്‍ ആയി സൈന്യത്തില്‍ പ്രവേശിച്ച അബി അഹമ്മദ് ലെഫ്റ്റനന്‍റ് കേണലായിരിക്കെ സൈന്യം വിട്ട് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയായിരുന്നു.