ലണ്ടൻ:മാർച്ച് എട്ട് മുതൽ ഇംഗ്ലണ്ടിലെ സ്‌കൂളുകൾ വീണ്ടും തുറക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊവിഡ് ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. നാല്-ഘട്ട പദ്ധതിയുടെ ആദ്യ ഭാഗമെന്ന നിലയിൽ, എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികൾ മാർച്ച് 8 മുതൽ സ്‌കൂളുകളിലെയും കോളജുകളിലെയും ക്ലാസ് റൂം പഠനത്തിലേക്ക് മടങ്ങിവരുമെന്ന് ജോൺസൺ വ്യക്തമാക്കി.
മാർച്ച് 8 മുതൽ ഇംഗ്ലണ്ടിലെ സ്‌കൂളുകൾ തുറക്കും: ബോറിസ് ജോൺസൺ
മാർച്ച് എട്ട് മുതൽ തന്നെ പാർക്കുകളിലും മറ്റ് പൊതു ഇടങ്ങളിലും രണ്ട് പേർക്ക് ഒത്തുചേരുന്നതിനും അനുമതിയുണ്ട്
മാർച്ച് എട്ട് മുതൽ തന്നെ പാർക്കുകളിലും മറ്റ് പൊതു ഇടങ്ങളിലും രണ്ട് പേർക്ക് ഒത്തുചേരുന്നതിനും അനുമതിയുണ്ട്. അതേസമയം, മാർച്ച് 29 മുതൽ പൊതു ഇടങ്ങളിൽ ആറ് പേർ വരെയുള്ള ചെറിയ സംഘങ്ങൾക്ക് ഒത്തുചേരാം. കൂടാതെ ടെന്നീസ്, ബാസ്‌കറ്റ്ബോൾ കോർട്ടുകളും തുറക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കൊവിഡ് മാർഗനിർദേശങ്ങൾ ലഘൂകരിക്കുമ്പോളും ലോകമോ ബ്രിട്ടനോ ഇതുവരെ കൊവിഡ് മുക്തമായിട്ടില്ല എന്ന് എല്ലാവരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കൊവിഡ് വാക്‌സിനേഷൻ സ്വീകരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.