കേരളം

kerala

ETV Bharat / international

ലോക്ക്‌ ഡൗണ്‍; യുകെയില്‍ ഗാര്‍ഹിക പീഡന നിരക്ക് വര്‍ധിക്കുന്നു

മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 19 വരെ രജിസ്റ്റര്‍ ചെയ്‌തത് 17,275 കേസുകളാണ്.

യുകെയില്‍ ലോക്ക്‌ ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡന നിരക്ക് വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്  ഗാര്‍ഹിക പീഡനം  കൊവിഡ്‌ 19  യുകെ  ഗാര്‍ഹിക പീഡന നിരക്ക്  Domestic Violence  Lockdown
യുകെയില്‍ ലോക്ക്‌ ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡന നിരക്ക് വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്

By

Published : Apr 25, 2020, 7:53 AM IST

Updated : Apr 25, 2020, 8:01 AM IST

ലണ്ടന്‍:കൊവിഡ്‌ 19 നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യുകെയില്‍ ഗാര്‍ഹിക പീഡന നിരക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച്‌ ഒമ്പത് മുതല്‍ ഏപ്രില്‍ 19 വരെ 17,275 കേസുകളാണ് ഇത്‌ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്‌തതെന്ന് ഡെപ്യൂട്ടി മേയര്‍ ഫോര്‍ പൊലീസിങ് ആന്‍റ് ക്രൈം, സോഫി ലിഡന്‍ അറിയിച്ചു. ഇതില്‍ 4,093 പേരെ അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ആറാഴ്‌ചക്കുള്ളില്‍ നൂറിലധികം പരാതികളാണ് ദിനം പ്രതി രജിസ്റ്റര്‍ ചെയ്യുന്നത്. പൊതു ആരോഗ്യ സംരക്ഷണത്തിനായി ആളുകളോട് വീടുകളില്‍ കഴിയണമെന്ന് ആഹ്വാനം ചെയ്‌തത് മറ്റൊരു തരത്തില്‍ ആശങ്കയുണ്ടാക്കുന്നെന്ന് സോഫി ലിഡന്‍ പറഞ്ഞു. മാര്‍ച്ച് ഒമ്പത് മുതലുള്ള കണക്ക് പ്രകാരം ഗാര്‍ഹിക പീഡന നിരക്ക് 24 ശതമാനമായാണ് വര്‍ധിച്ചത്.

Last Updated : Apr 25, 2020, 8:01 AM IST

ABOUT THE AUTHOR

...view details