കേരളം

kerala

ETV Bharat / international

ജൂതസെമിത്തേരിയിലെ ആക്രമണത്തെ അപലപിച്ച് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി - denmark latest news

പടിഞ്ഞാറന്‍ ഡാനിഷ് നഗരമായ റാന്‍ഡേഴ്‌സിലെ ജൂതസെമിത്തേരിയില്‍ അടുത്തിടെ 84ഓളം കല്ലറകള്‍ അക്രമികള്‍ നശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ജൂതസെമിത്തേരിയിലെ ആക്രമണത്തെ അപലപിച്ച് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി

By

Published : Nov 11, 2019, 9:02 AM IST

കോപ്പന്‍ഹേഗന്‍ : ഡെന്മാര്‍ക്കില്‍ തുടരുന്ന യഹൂദവിരുദ്ധതയെയും വംശീയ വിവേചനത്തെയും അപലപിച്ച് പ്രധാനമന്ത്രി മെറ്റ് ഫ്രഡറിക്‌സണ്‍. പടിഞ്ഞാറന്‍ ഡാനിഷ് നഗരമായ റാന്‍ഡേഴ്‌സിലെ ജൂതസെമിത്തേരിയില്‍ അടുത്തിടെ 84ഓളം കല്ലറകള്‍ അക്രമികള്‍ നശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

രാജ്യത്ത് യഹൂദവിരുദ്ധതയ്ക്കും വംശീയ വിവേചനത്തിനും യാതൊരു സ്ഥാനവുമില്ലെന്നും റാന്‍ഡേഴ്‌സില്‍ സെമിത്തേരിയില്‍ നടന്ന ആക്രമണം ജൂതന്മാര്‍ക്കും ഒപ്പം എല്ലാ പൗരന്മാര്‍ക്കും നേരെയുള്ള ആക്രമണമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details