ലണ്ടൻ: ദരിദ്ര രാജ്യങ്ങൾക്ക് ബ്രിട്ടണിൽ നിന്നും കൊവിഡ് വാക്‌സിൻ നൽകണമെന്ന് ആവശ്യം. സേവ് ദ ചിൽഡ്രൻ, ദി വെൽക്കം ട്രസ്റ്റ് എന്നീ ചാരിറ്റികളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഇക്കാര്യം അറിയിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് വാക്‌സിനുകൾ എത്തിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നാണ് ആവശ്യം. എന്നാൽ ബ്രിട്ടണിൽ നിലവിൽ വാക്‌സിനുകളില്ലെന്നും നിർമിക്കുമ്പോൾ സംഭാവന ചെയ്യുമെന്നും കൾച്ചർ സെക്രട്ടറി ഒലിവർ ഡോവ്‌ഡെൻ അറിയിച്ചു.
ദരിദ്ര രാജ്യങ്ങൾക്ക് ബ്രിട്ടണിൽ നിന്നും കൊവിഡ് വാക്‌സിൻ നൽകണമെന്നാവശ്യം - ബോറിസ് ജോൺസൺ
സേവ് ദ ചിൽഡ്രൻ, ദി വെൽക്കം ട്രസ്റ്റ് എന്നീ ചാരിറ്റികളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഇക്കാര്യം അറിയിച്ചത്
400 ദശലക്ഷം വാക്‌സിൻ ഡോസുകൾ ബ്രിട്ടൺ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അവശേഷിക്കുന്ന വാക്‌സിന്‍റെ ഭൂരിഭാഗവും ദരിദ്ര രാജ്യങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് ബ്രിട്ടൺ അറിയിച്ചു. അഫ്‌ഗാനിസ്ഥാൻ, ഹെയ്‌തി, ഡിആർ കോംഗോ, എത്യോപ്യ, സൊമാലിയ എന്നിവയാണ് വാക്‌സിനുകൾ ലഭിക്കാൻ സാധ്യതയുള്ള താഴ്‌ന്ന വരുമാനമുള്ള രാജ്യങ്ങൾ. ഇതുവരെ ബ്രിട്ടണിൽ 29 ദശലക്ഷത്തിലധികം മുതിർന്ന പൗരന്മാർ കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ വാക്‌സിനുകൾ വാങ്ങുന്ന രാജ്യങ്ങളിൽ ബ്രിട്ടൺ ഒന്നാമതാണെന്ന് ചാരിറ്റികൾ പറയുന്നു.