ആഫ്രിക്കയിൽ ഒന്നരലക്ഷത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ - ആഫ്രിക്കൻ ഭൂഖണ്ഡം
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയുള്ള ചില രാജ്യങ്ങളിൽ ലോക്ക് ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്ത് വന്നത്
ഒരു വർഷത്തിനുള്ളിൽ ആഫ്രിക്കയിൽ 190,000 കൊവിഡ് ബാധിച്ച് മരിക്കുമെന്ന് ഡബ്ലിയുഎച്ച്ഒ
ജനീവ: ആഫ്രിക്കയിൽ കൊവിഡ് ബാധിച്ച് ഒരു വർഷത്തിനുള്ളിൽ 1,90,000 ആളുകൾ മരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയ, ദക്ഷിണാഫ്രിക്ക, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ ചില ലോക്ക് ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്ത് വന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം രണ്ടായിരത്തിലധികം കൊവിഡ് 19 മരണങ്ങളാണ് ആഫ്രിക്കയിലെ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ രേഖപ്പെടുത്തിയിട്ടുള്ളത്.