കേരളം

kerala

ETV Bharat / international

അംഗീകാരങ്ങള്‍ക്ക് വേണ്ടിയല്ല പോരാട്ടം; പുരസ്കാരം നിരസിച്ച് ഗ്രെറ്റാ തുംബെർഗ്

അധികാരത്തിലിരിക്കുന്നവർ ശാസ്ത്ര സത്യം മനസിലാക്കുന്നതിന് വേണ്ടിയാണ് തന്‍റെ പോരാട്ടമെന്ന് ഗ്രെറ്റാ തുംബെര്‍ഗ്

By

Published : Oct 30, 2019, 2:13 PM IST

തന്‍റെ പ്രവർത്തനങ്ങൾ പുരസ്കാരത്തിന് വേണ്ടിയല്ല ;അവാർഡ് നിരസിച്ച് ഗ്രെറ്റാ തുംബെർഗ്

സ്റ്റോക്ഹോം:തനിക്ക് ലഭിച്ച പുരസ്കാരം നിരസിച്ച് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റാ തുംബെർഗ് . താൻ അംഗീകാരങ്ങൾക്ക് വേണ്ടിയല്ല , മറിച്ച് അധികാരത്തിലിരിക്കുന്നവർ ശാസ്ത്ര സത്യം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് പോരാടുന്നതെന്ന് ഗ്രേറ്റാ പറഞ്ഞു. കഴിഞ്ഞ വർഷമാണ് ആഗോള താപനത്തിനെതിരെ സ്വീഡൻ പാർലമെന്‍റിന് മുന്നിൽ എല്ലാ വെളളിയാഴ്ച്ചയും ഗ്രെറ്റാ സമരം തുടങ്ങിയത്. ഈ പോരാട്ടം ലോകശ്രദ്ധ ആകർഷിക്കുകയും ഗ്രെറ്റയെ പരിസ്ഥിതി പുരസ്കാരത്തിനായി നോർവെ, സ്വീഡൻ രാജ്യങ്ങൾ നാമനിർദേശം ചെയ്യുകയും ചെയ്തു. 52,000 ഡോളറാണ് പുരസ്കാര തുക. എന്നാൽ താൻ ഈ പുരസ്കാരം സ്വീകരിക്കില്ലെന്ന് ഗ്രെറ്റ വ്യക്തമാക്കി . ആഗോള താപനത്തിന് വേണ്ടിയുള്ള തന്‍റെ പോരാട്ടം പുരസ്‌കാരം സ്വന്തമാക്കാൻ വേണ്ടിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details