ക്രൈസ്റ്റ് ചർച്ച് : ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത്ഖാരയാണ് കൊല്ലപ്പെട്ടത്. കൂടാതെ ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമ്പത് ഇന്ത്യക്കാരെ കാണാതായെന്നാണ് ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം അറിയിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മറ്റ് ആറ് പേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല. പരിക്കേറ്റവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം.
മുഖ്യപ്രതി ബ്രെന്‍റണ്‍ ടാരന്‍റിനെഏപ്രിൽ 5 വരെപൊലീസ് കസ്റ്റഡിയിൽ വിട്ടു. ആസ്‌ട്രേലിയന്‍ പൗരനാണ് ഇരുപത്തെട്ടുകാരനായ ബ്രെന്‍റണ്‍ ടാരന്‍റ്. ബ്രെന്‍റണെ കൂടാതെ രണ്ട് പേരെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വംശീയ വിദ്വേഷമാണ് ആക്രമത്തിന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 49 പേരാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. 300ല്‍ അധികം ആളുകള്‍ പള്ളിയില്‍ ഉണ്ടായിരുന്നു. കൂടാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങളും പള്ളിയുടെ സമീപത്തുണ്ടായിരുന്നു.
ബ്രെന്‍റണ്‍ ടാരന്‍റിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത അറാന്‍ഡ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ടാരന്‍റ് ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി പ്രദര്‍ശിപ്പിച്ചിരുന്നു. അതിവേഗത്തിൽ കാറോടിച്ച് ക്രൈസ്റ്റ് ചർച്ചിലെ മസ്ജിദുന്നൂറിലേക്ക് അക്രമി എത്തുന്നതും തോക്കിലെ വെടിയുണ്ട തീർന്നതോടെ വീണ്ടും കാറിനടുത്തേക്ക് എത്തി മറ്റൊരു തോക്കുമായി ആക്രമണം തുടരുന്നതും ദൃശ്യങ്ങളിലുണ്ട് . വഴിയിൽ കണ്ട ഒരു പെൺകുട്ടിക്ക് നേരെയും ബ്രെന്‍റണ്‍ നിറയൊഴിച്ചതായും റിപ്പോർട്ടുകളുണ്ട്. 17 മിനിറ്റ് ദൈർഘ്യമുള്ള ലൈവ് സ്ട്രീമിംഗ് ചിത്രീകരണം തുടങ്ങി മിനിറ്റുകൾ കഴിഞ്ഞിട്ടും അറിഞ്ഞില്ലെന്ന ഫെയ്സബുക്ക് വിശദീകരണത്തിനെതിരെ ലോകമെങ്ങും കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. ദൃശ്യങ്ങൾ ഫെയ്സ് ബുക്ക് പിന്നീട് നീക്കുകയായിരുന്നു.