കേരളം

kerala

ETV Bharat / international

ബ്രിട്ടണില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന് ; ബ്രക്‌സിറ്റ് ജനവിധിയില്‍ പ്രതിഫലിക്കും - ബോറിസ് ജോണ്‍സണ്‍

തെരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച. പ്രാദേശിക സമയം ഏഴ് മണിക്ക് വോട്ടെടുപ്പ് തുടങ്ങി.

Britons head to polls in election  Brexit  ബ്രിട്ടണില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന്  ബ്രക്‌സിറ്റ്  ബോറിസ് ജോണ്‍സണ്‍  ജെറമി കോര്‍ബിന്‍
ബ്രിട്ടണില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന് ; ബ്രക്‌സിറ്റ് ജനവിധിയില്‍ പ്രതിഫലിക്കും

By

Published : Dec 12, 2019, 4:23 PM IST

ലണ്ടന്‍: ബ്രിട്ടണില്‍ ബ്രക്‌സിറ്റ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ബോറിസ് ജോണ്‍സണും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും തമ്മിലാണ് പ്രധാന മത്സരം. ബ്രിട്ടണിലെ പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതല്‍ വോട്ടിങ് ആരംഭിച്ചു. പ്രാദേശിക സമയം രാത്രി പത്ത് മണിക്കാണ് തെരഞ്ഞെടുപ്പ് അവസാനിക്കുക.

ബ്രക്‌സിറ്റ് എങ്ങനെ പ്രതിഫലിക്കുമെന്നതിനെക്കുറിച്ചായിരിക്കും ഇന്നത്തെ ജനവിധി. ആറാഴ്ചത്തെ പ്രചാരണ കാലയളവില്‍ നിലവിലെ പ്രതിസന്ധികള്‍ മറികടക്കുന്നതിനായി വ്യത്യസ്തമായ വാഗ്‌ദാനങ്ങള്‍ നല്‍കിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ്. കുടിയേറ്റ വികാരമായിരുന്നു ബോറിസ് ജോണ്‍സണ്‍ പ്രചാരണ ആയുധമായി ഉയര്‍ത്തിപ്പിടിച്ചത്.

650 അംഗ സഭയില്‍ 326 സീറ്റാണ് ഭൂരിപക്ഷം നേടാന്‍ വേണ്ടത്. ഇല്ലെങ്കില്‍ തൂക്കുസഭയാകും. ബോറിസ് ജോണ്‍സണ് ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ജെറമി കോര്‍ബിന് മറ്റ് സഖ്യകക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും. 45 ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള അനുമതിയുള്ളത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അനുകൂലമാണ് ഫലമെങ്കില്‍ അടുത്ത മാസം തന്നെ ബ്രക്‌സിറ്റ് പ്രാബല്യത്തില്‍ വരുത്താനാണ് ബോറിസ് ജോണ്‍സണിന്‍റെ തീരുമാനം. എത്രയും വേഗം ബ്രക്‌സിറ്റ് പാസാക്കിക്കിട്ടണമെന്നാണ് ബോറിസ് ജോണ്‍സണ്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ബ്രക്സിറ്റില്‍ പുനപരിശോധന നടത്തണമെന്നാണ് ലേബര്‍ പാര്‍ട്ടി ആദ്യം മുതല്‍ ഉന്നയിക്കുന്ന ആവശ്യം. ബോറിസ് ജോണ്‍സണിന്‍റെ നീക്കം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.

2017ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം 2022ലായിരുന്നു അടുത്ത തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍മാറുന്ന പ്രമേയം പാസാക്കാനാവാതെ തെരേസ മേ രാജിവെച്ച സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകുന്നത്. 1923ന് ശേഷം ഇതാദ്യമായാണ് ബ്രിട്ടണ്‍ ഡിസംബര്‍ മാസത്തില്‍ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്‍റെ സമൂലമായ മാറ്റത്തിന് ഇതോടെ ഉത്തരമാകുമെന്നാണ് കണക്കുകൂട്ടല്‍. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇടപെടലും റഷ്യ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായി പണമിറക്കിയെന്ന ആരോപഴും പ്രചാരണ സമയത്ത് വിവാദ വിഷയങ്ങളായിരുന്നു.

ABOUT THE AUTHOR

...view details