കേരളം

kerala

ETV Bharat / international

ബ്രെക്സിറ്റ്; യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി - british prime minister boris johnson

ചര്‍ച്ചക്ക് തയ്യാറാകുന്നതിനോടൊപ്പം ബ്രിട്ടന്‍ മുന്നോട്ട് വക്കുന്ന പദ്ധതികള്‍ പരിഗണിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാകണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു

ബ്രെക്സിറ്റ്; യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

By

Published : Oct 8, 2019, 2:27 AM IST

മാഞ്ചസ്റ്റര്‍: ബ്രെക്സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സണ്‍ഡെ എക്സ്പ്രസ് എന്ന ബ്രിട്ടീഷ് ദിനപത്രത്തിലാണ് ജോണ്‍സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചര്‍ച്ചക്ക് തയ്യാറാകുന്നതിനോടൊപ്പം ബ്രിട്ടന്‍ മുന്നോട്ട് വക്കുന്ന പദ്ധതികള്‍ പരിഗണിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രെക്സിറ്റ് വിഷയത്തില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ സാധിച്ചു. ഇതുമൂലമാണ് ചര്‍ച്ചക്ക് തയ്യാറാകുന്നതെന്ന് ജോണ്‍സണ്‍ പറഞ്ഞു.

അതേസമയം ബ്രിട്ടന്‍ ഏകപക്ഷീയ നിലപാടുകളുമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ചര്‍ച്ച പരാജയപ്പെടുമെന്ന് ലാത്വിയ പ്രധാനമന്ത്രി ക്രിസ്ജാനിസ് കരീന്‍സ് മുന്നറിയിപ്പ് നല്‍കി. ബ്രിട്ടനുമായി യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും ബ്രക്സിറ്റിന് മുമ്പ് ബ്രിട്ടനുമായി ധാരണയിലെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ക്രിസ്ജാനിസ് കരീന്‍സ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details