കേരളം

kerala

ETV Bharat / international

ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നത് വൈകും

തന്‍റെ മൂന്നാമത്തെ ബ്രെക്സിറ്റ് കരാർ കൊണ്ടുവരാന്‍ തെരേസ മേയ് ബ്രിട്ടണ്‍ ജൂൺ 30ന് യൂറോപ്യൻ യൂണിയൻ വിടുമെന്നും മേയ്.

തെരേസാ മേയ്

By

Published : Mar 15, 2019, 12:24 PM IST

ലണ്ടൻ: ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നത് വൈകും. ബ്രെക്സിറ്റ് കരാർ തീയതി നീട്ടുന്നതിന് പാർലമെന്‍റിന്‍റെ അംഗീകാരം ലഭിച്ചതോടൊണ് മാര്‍ച്ച് 29ന് ബ്രെക്സിറ്റ് നടക്കില്ല എന്നുറപ്പായത്. നിലവിലെ കരാറനുസരിച്ച് മാർച്ച് 29നാണ് ബ്രിട്ടൺയൂറോപ്യൻ യൂണിയൻ വിടേണ്ടത്. 202 നെതിരേ 412 വോട്ടിനാണ് സർക്കാർ കൊണ്ടുവന്ന ഭേദഗതി ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍പാസായത്. വോട്ടെടുപ്പിൽ എംപിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്തതോടുകൂടി പ്രധാനമന്ത്രി തെരേസ മേയ്ക്ക് അനുകൂലമായ വിജയമാണ് വ്യാഴാഴ്ച പാർലമെന്‍റിലുണ്ടായത്.

കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്‍റെ നീക്കം ബ്രിട്ടീഷ് പാര്‍ലമെന്‍റ്വോട്ടിനിട്ട് തള്ളിയിരുന്നു. തുടര്‍ന്നാണ് ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിന് അംഗീകാരം തേടി വീണ്ടും വോട്ടെടുപ്പ് നടന്നത്. ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നതില്‍ ബ്രിട്ടണ്‍ ഒഴികെയുള്ള യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിനായി കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് യൂറോപ്യൻ യൂണിയനുള്ളത്.

കരാറില്‍ ഹിതപരിശോധന വേണോ എന്ന ഭേദഗതി 85നെതിരേ 334 വോട്ടുകൾക്കും ബ്രെക്സിറ്റ് നടപടികളുടെ നിയന്ത്രണം പാർലമെന്‍റ് ഏറ്റെടുക്കണോ എന്ന ഭേദഗതി 312നെതിരേ 314 വോട്ടിനുമാണ് പാർലമെന്‍റ് തള്ളിയത്. ബ്രെക്സിറ്റിൽ തന്‍റെ മൂന്നാമത്തെ കരാർ കൊണ്ടുവന്ന് വോട്ടെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസാ മേയ് അറിയിച്ചു. കരാർ ബ്രിട്ടീഷ് പാർലമെന്‍റ് അംഗീകരിച്ചാൽ ബ്രിട്ടൻ ജൂൺ 30ന് യൂറോപ്യൻ യൂണിയൻ വിടുമെന്നും മേയ് പറഞ്ഞു. അടുത്തയാഴ്ച പുതിയ കരാർ അവതരിപ്പിക്കുമെന്ന് മേയ് പാർലമെന്‍റിന് ഉറപ്പ് നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details