കേരളം

kerala

ETV Bharat / international

ബ്രക്‌സിറ്റ്; എതിര്‍ത്താല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി - ബ്രക്‌സിറ്റ്

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പാര്‍ട്ടിയിലെ വിമതര്‍ രംഗത്തെത്തിയിരുന്നു. ബ്രെക്സിറ്റിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ഒക്‌ടോബര്‍ 31നു തുടങ്ങണമെന്നിരിക്കെയാണ് ബോറിസിന്‍റെ പ്രഖ്യാപനം.

ബ്രക്‌സിറ്റ്; സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്താല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് വിമതരോട് പ്രധാനമന്ത്രി

By

Published : Sep 3, 2019, 8:53 AM IST

ലണ്ടൻ; ബ്രക്‌സിറ്റ് വിഷയത്തില്‍ കടുത്ത നടപടിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍. യൂറോപ്യന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തെ എതിര്‍ക്കുകയാണെങ്കില്‍ എംപിമാര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഇന്ന് നടക്കാനിരിക്കുന്ന നിർണായക വോട്ടെടുപ്പിൽ അദ്ദേഹത്തെ എതിർത്താൽ ഉടൻ തന്നെ പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പാര്‍ട്ടിയിലെ വിമതര്‍ രംഗത്തെത്തിയിരുന്നു. ബ്രെക്സിറ്റിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ഒക്‌ടോബര്‍ 31നു തുടങ്ങണമെന്നിരിക്കെയാണ് ബോറിസിന്‍റെ പ്രഖ്യാപനം. കരാറില്ലാതെയാണെങ്കിലും പ്രഖ്യാപിച്ച സമയത്തുതന്നെ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന് ബോറിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന പ്രധാനമന്ത്രിയുടെ ഭീഷണി ഫലം കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ട് പേരുടെ പിന്തുണയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകും.
മുൻ പ്രധാനമന്ത്രി തെരേസ മേ തയാറാക്കിയ ബ്രെക്സിറ്റ് കരാർ മൂന്നു തവണ പാർലമെന്‍റ് തള്ളിയിരുന്നു. തുടര്‍ന്ന് രാജി വച്ച മേയ്ക്ക് പകരക്കാരനായാണ് ബോറിസ് ജോണ്‍സണ്‍ എത്തിയത്.

ABOUT THE AUTHOR

...view details