കേരളം

kerala

ETV Bharat / international

ബ്രക്സിറ്റ് ബില്ല് നടപ്പാക്കുന്നതിനുള്ള കരാർ ജൂണിൽ - June

"എംപിമാരുടെ വേനൽക്കാല അവധിക്ക് മുമ്പ് ബ്രിട്ടൺ യൂറോപ്യയൻ യൂണിയനെ വിട്ടയക്കണമെങ്കിൽ ബ്രക്സിറ്റിന് വഴിതെളിയിക്കുന്ന ബില്ലിൽ വോട്ട് അനിവാര്യം"

തെരേസ മേയും ലേബർ പാർട്ടി നേതാവും നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്

By

Published : May 15, 2019, 8:52 AM IST

ലണ്ടന്‍: ബ്രക്സിറ്റ് ബില്ല് നടപ്പാക്കുന്നതിനുള്ള കരാർ ജൂൺ ആദ്യം ആരംഭിക്കും. എംപിമാരുടെ വേനൽക്കാല അവധിക്ക് മുമ്പ് ബ്രിട്ടൺ യൂറോപ്യയൻ യൂണിയനെ വിട്ടയക്കണമെങ്കിൽ ബ്രക്സിറ്റിന് വഴിതെളിയിക്കുന്ന ബില്ലിൽ വോട്ട് അനിവാര്യമാണെന്ന് തെരേസ മേയുടെ വക്താവ് പറഞ്ഞു. എന്നിരുന്നാലും പ്രധാനമന്ത്രിയുടെ പിൻവലിക്കൽ കരാറിൽ അർഥപൂർണമായ വോട്ടെന്ന് വിളിക്കപ്പെടുന്നതായി ഇതിനെ കണക്കാക്കാൻ സാധിക്കില്ല. ക്രോസ് പാർട്ടി കരാറില്ലാതെ ബില്ലിനെ പിൻവലിക്കില്ലെന്നാണ് ലേബർ വൃത്തങ്ങളുടെ നയം. പ്രധാനമന്ത്രിയുടെ ബ്രക്സിറ്റ് കരാർ മൂന്ന് പ്രാവശ്യം എംപിമാർ തള്ളിയതിനെ തുടർന്ന് ക്രോസ്സ് പാർട്ടിക്കുണ്ടായ വിട്ടുവീഴ്ച കണ്ടെത്താൻ ശ്രമിച്ചിരുന്നു. ചർച്ചകൾ ഒരു നിഗമനത്തിലേക്ക് എത്തിക്കാനുള്ള സർക്കാർ നീക്കം യൂറോപ്യൻ യൂണിയൻ വിടുന്നതിന് ജനഹിതപരിശോധന ഫലം ലഭിക്കുമെന്ന് ഉറപ്പ് നൽകിയതായി തെരേസമേ വക്താവ് പറഞ്ഞു.

ABOUT THE AUTHOR

...view details