റോം: വടക്കൻ ഇറ്റലിയിലെ ഹിമപാതങ്ങളിൽ കുടുങ്ങി രണ്ടുപേർ മരിച്ചതായി റിപ്പോർട്ടുകൾ. രണ്ട് മാസത്തെ ലോക്ക് ഡൗണിന് ശേഷം ഇറ്റലിക്കാർക്ക് വിദൂരസ്ഥലത്തേക്ക് പോകാൻ അനുവാദം ലഭിച്ചതിന് പിന്നാലെയാണ് മരണം.
ഇറ്റലിയിലെ ഹിമപാതങ്ങളിൽ കുടുങ്ങി രണ്ട് പേർ മരിച്ചു - ഹിമപാതങ്ങളിൽ കുടുങ്ങി രണ്ട് പേർ മരിച്ചു
രണ്ട് മാസത്തെ ലോക്ക് ഡൗണിന് ശേഷമാണ് ഇറ്റലിക്കാർക്ക് വിദൂരസ്ഥലത്തേക്ക് പോകാൻ അനുവാദം ലഭിച്ചത്.
ഹിമപാതങ്ങളിൽ കുടുങ്ങി രണ്ട് പേർ മരിച്ചു
നായയിൽ നിന്നും വേർപ്പെട്ടതിനെത്തുടർന്നാണ് ഒരാൾ മരിച്ചതെന്ന് ട്രെന്‍റോ ആൽപൈൻ റെസ്ക്യൂ സർവീസ് അറിയിച്ചു. ഇയാളുടെ നായയെ പിന്നീട് കണ്ടെത്തി. ഫോൾഗേറിയ പീഠഭൂമിയിൽ നിന്ന് ശനിയാഴ്ചയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കോർട്ടിനയിലെ സ്കൈ റിസോർട്ടിലെ ഹിമപാതത്തിൽ നിന്നാണ് മറ്റൊരു മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ സഹോദരനെ രക്ഷപ്പെടുത്തിയതായി അൻസ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.