കൊവിഡ് വ്യാപനം; ഫ്രാൻസിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
വെള്ളിയാഴ്‌ച്ച മുതൽ നാലാഴ്‌ച്ചത്തേക്കാണ് ലോക്ക് ഡൗൺ
പാരീസ്: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഫ്രാൻസിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്‌ടെക്‌സ് ആണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്‌ച്ച മുതൽ നാലാഴ്‌ച്ചത്തേക്കാണ് ലോക്ക് ഡൗൺ. ഗ്രേറ്റർ പാരീസ്, നീസ് പ്രദേശം എന്നിവ ഉൾപ്പെടെ 16 ഇടങ്ങളിലാണ് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങൾക്ക് പുറത്ത് പോകാൻ അനുമതി ഉണ്ടാകും എന്നാല്‍ പാർട്ടികൾ നടത്തുന്നതിനും ഷോപ്പിങ് മാളുകൾ സന്ദര്‍ശിക്കുന്നതിനും കൂട്ടംചേരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. സ്‌കൂളുകളും കോളജുകളും പ്രവർത്തിക്കും. വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള അവസരമുണ്ടെന്നും ജീൻ കാസ്‌ടെക്‌സ് കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,241,959 ആണ്. 91,833 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.