ജമാൽ ഖഷോഗി കൊല്ലപ്പെട്ടിട്ട് ഒരുവര്‍ഷം; ഫ്രാന്‍സില്‍ പ്രതിഷേധം - റിപ്പോർട്ടർസ് വിത്തൗട്ട് ബോർഡേഴ്സ്
2020 നവംബറില്‍ റിയാദില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ അജണ്ടയില്‍ ഖഷോഗിയുടെ കൊലപാതക വിഷയം എന്‍ജിഒ ഉള്‍പ്പെടുത്തിയതായി ആര്‍എസ്എഫ് തലവന്‍ ക്രിസ്‌റ്റഫ് ഡേലോര്‍.
പാരിസ് : യുഎസ് മാധ്യമ പ്രവര്‍ത്തകന്‍ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ പ്രതിഷേധവുമായി റിപ്പോർട്ടഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പ്രവര്‍ത്തകര്‍. ഫ്രാൻസിലെ സൗദി അറേബ്യൻ കോൺസുലേറ്റിന് മുന്‍പില്‍ പ്രസ്സ് എന്ന് അച്ചടിച്ച ഓറഞ്ച് നിറത്തിലുള്ള വസ്‌ത്രങ്ങൾ അണിയിപ്പിച്ച കോലങ്ങളുമായാണ് പ്രതിഷേധം നടത്തിയത്. ആർഎസ്‌എഫ് ലോഗോ പതിച്ച ചുവന്ന ജാക്കറ്റുകൾ ധരിച്ചാണ് മാധ്യമ സംഘം എത്തിയത്. 2020 നവംബറില്‍ റിയാദില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ അജണ്ടയില്‍ ഖഷോഗിയുടെ കൊലപാതക വിഷയം എന്‍ജിഒ ഉൾപ്പെടുത്തിയതായി ആര്‍എസ്എഫ് തലവന്‍ ക്രിസ്‌റ്റഫ് ഡേലോര്‍ പറഞ്ഞു. 2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയതാണ് ഖഷോഗി. തുര്‍ക്കി സ്വദേശിനിയെ വിവാഹം കഴിക്കുന്നതിനുള്ള രേഖകള്‍ വാങ്ങാന്‍ പോകവേയായിരുന്നു കൊലപാതകം.