കേരളം

kerala

ETV Bharat / international

കാബൂള്‍ വിമാനത്താവളത്തിലെ തിക്കും തിരക്കും; 7 അഫ്‌ഗാന്‍ പൗരര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ - കാബൂള്‍ വിമാനത്താവളം തിരക്ക് മരണം വാര്‍ത്ത

വിമാനത്താവളത്തിലുണ്ടായ തിരക്കില്‍ അഞ്ച് പേര്‍ മരണപ്പെട്ടതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

kabul international airport  kabul airport  afghans killed  afghanistan crisis  അഫ്‌ഗാന്‍ പൗരര്‍ കൊല്ലപ്പെട്ടു വാര്‍ത്ത  കാബൂള്‍ വിമാനത്താവളം തിരക്ക് വാര്‍ത്ത  കാബൂള്‍ വിമാനത്താവളം തിരക്ക് മരണം വാര്‍ത്ത  കാബൂള്‍ വിമാനത്താവളം പുതിയ വാര്‍ത്ത
കാബൂള്‍ വിമാനത്താവളത്തിലെ തിക്കും തിരക്കും; 7 അഫ്‌ഗാന്‍ പൗരര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍

By

Published : Aug 22, 2021, 1:27 PM IST

ലണ്ടന്‍:കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിക്കും തിരക്കിലും പെട്ട് ഏഴ് അഫ്‌ഗാന്‍ പൗരര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. വിമാനത്താവളത്തിലുണ്ടായ തിരക്കില്‍ അഞ്ച് പേര്‍ മരണപ്പെട്ടതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ രാജ്യം വിടാനായി കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളുള്‍പ്പെടെ ആയിരങ്ങളാണ് കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്.

നിലയിലെ സാഹചര്യം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്. കഴിയുന്നത്ര സുരക്ഷിതമായി കൈകാര്യം ചെയ്യാനാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ പ്രതിനിധിയുടെ നിര്‍ദേശമില്ലാതെ കാബൂള്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് എംബസി അമേരിക്കന്‍ പൗരന്മാര്‍ക്ക് ശനിയാഴ്‌ച സുരക്ഷ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കയുടെ താൽക്കാലിക നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ 4,500 ഓളം യുഎസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. 900 ബ്രിട്ടീഷ് സൈനികരും വിമാനത്താവളത്തില്‍ പട്രോളിങ് നടത്തുന്നുണ്ട്.

Read more:അഫ്‌ഗാന്‍ പലായനം : കാബൂൾ വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details