ജനീവ:റഷ്യൻ അധിനിവേശം തുടരുന്നതിനിടെയുക്രൈനിൽ നിന്ന് 368,000 അഭയാർഥികൾ ഇതിനകം തന്നെ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്രസഭ അറിയിച്ചു. യുദ്ധം കനത്ത നാശനഷ്‌ടം വിതയ്‌ക്കുന്ന ഈ സാഹചര്യത്തിൽ പലായനം ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്നും ഏജൻസി വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം കുറഞ്ഞത് 150,000 യുക്രൈൻ സ്വദേശികളെങ്കിലും പോളണ്ട്, ഹംഗറി, റൊമാനിയ എന്നീ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തതായും യുഎൻ ഹൈക്കമ്മീഷണർ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം യുക്രേനിയർ പോളിഷ്-യുക്രൈൻ അതിർത്തി കടന്നതായി പോളണ്ട് സർക്കാരും വ്യക്‌തമാക്കിയിട്ടുണ്ട്.