പാരീസ്: ഫ്രാൻസിലെ മാർസെയിലിൽ തീപിടിത്തം. ശക്തമായ കാറ്റിൽ നഗരത്തിലേക്ക് തീ പടർന്ന് പിടിക്കാൻ കാരണമായി. 22 പേർക്ക് പരിക്കേറ്റു. നിരവധി കച്ചവട കേന്ദ്രങ്ങൾ നശിച്ചു. 2,700 ടൂറിസ്റ്റുക ളെയും നഴ്സിംഗ് ഹോം ജീവനക്കാരെയും സ്ഥലത്ത് നിന്ന് മാറ്റി പാർപ്പിച്ചു. 1,800 ഓളം അഗ്നിശമന സേനാംഗങ്ങളുടെയും വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പിന്തുണയോടെ 14 മണിക്കൂറിലധികം നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് മാർട്ടിഗസ് നഗരത്തിലെ തീ നിയന്ത്രണ വിധേയമാക്കിയത്. ചൊവ്വാഴ്ചയാണ് പ്രദേശത്ത് തീപിടിച്ചത്. മാർട്ടിഗസ് തീപിടുത്തത്തിൽ എട്ട് സാധാരണക്കാർക്കും 14 അഗ്നിശമന സേനാംഗങ്ങൾക്കും സാരമായി പരിക്കേറ്റു.
ഫ്രാൻസിലെ മാർസെയിലിൽ തീപിടിത്തം - മാർട്ടിഗസ്
22 പേർക്ക് പരിക്കേറ്റു. നിരവധി കച്ചവട കേന്ദ്രങ്ങൾ നശിച്ചു. 2,700 ടൂറിസ്റ്റുക ളെയും നഴ്സിംഗ് ഹോം ജീവനക്കാരെയും സ്ഥലത്ത് നിന്ന് മാറ്റി പാർപ്പിച്ചു.
ഫ്രാൻസിലെ മാർസെയിലിൽ തീപിടിത്തം
പോർട്ട്-ഡി-ബൗക്ക്, ഔബാഗ്നെ-കാർനൗക്സ്, ഗിഗ്‌നാക്ക്-ലാ-നെർതെ, ഫോണ്ട്‌വില്ലെ എന്നീ പ്രദേശങ്ങളിലെ തീയും നിയന്ത്രണ വിധേയമാക്കി. ബുധനാഴ്ച വീശിയ കാറ്റും വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയും തീപിടിത്തം കൂടാൻ കാരണമായി. ആഭ്യന്തരമന്ത്രി ജെറാർഡ് ഡാർമാനിൻ പ്രദേശത്തെത്തി അഗ്നിശമന സേനാ യൂണിറ്റിന് വേണ്ട സഹായം വാഗ്ദാനം ചെയ്തു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.