ബെയ്ജിങ്: യു എസുമായി ഒരു യുദ്ധമുണ്ടായാൽ ലോക ദുരന്തമാകുമെന്ന് ചൈന. യുഎസിന്‍റെ തായ് വാൻ, സൗത്ത് ചൈന കടൽ എന്നിവിടങ്ങളിലെ ഇടപെടൽ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ചൈനയുടെ പരാമർശം. ലോക രാഷ്ട്രങ്ങൾ ഇക്കാര്യത്തിൽ യുഎസിന് മുന്നറിയിപ്പ് നൽകണമെന്നും ചൈന പറഞ്ഞു. ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെഞ്ജെയാണ് സിംഗപ്പൂരിലെ ഷാൻഗ്രി ലാ ഉച്ച കോടിയിൽ ഇക്കാര്യം പരാമർശിച്ചത്. പരമാധികാര രാജ്യമായി സ്വയം പ്രഖ്യാപിച്ചിട്ടുള്ള തായ് വാൻ തങ്ങളുടെ ഭൂപ്രദേശമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. തായ് വാന് മേലുള്ള എല്ലാതരത്തിലുള്ള ഇടപെടലും ബലം പ്രയോഗിച്ചായാലും പ്രതിരോധിക്കുമെന്നും വെയ് പറഞ്ഞു.
അമേരിക്കയുമായി യുദ്ധമുണ്ടായാൽ ദുരന്തമാകുമെന്ന് ചൈന - China's Defence Minister
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യാപാര രംഗത്ത് ഉൾപ്പെടെ വഷളാകുന്നതിനിടെയാണ് പുതിയ പരാമർശവുമായി ചൈന രംഗത്തെത്തിയത്
2011ന് ശേഷം ഷാൻഗ്രി ലാ ഉച്ചകോടിയിൽ ആദ്യായാണ് ഒരു ചൈനീസ് പ്രതിരോധ മന്ത്രി പങ്കെടുക്കുന്നത്. ചൈന സൈനിക ഇടപെടലുകൾ നടത്തുന്നത് സ്വയം പ്രതിരോധത്തിനായി മാത്രമാണെന്നും എന്നാൽ രാജ്യത്തിനെതിര് നിൽക്കുന്നവരെ ആക്രമിക്കാൻ മടിക്കില്ലെന്നും പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി. ഏഷ്യയിലെ ചൈനീസ് ഇടപെടലുകൾ വെറുതെ നോക്കി നിൽക്കില്ലെന്ന യുഎസ് ആക്ടിംഗ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാൻഹാൻ കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് ചെനയുടെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരബന്ധം ഉൾപ്പെടെ വഷളായി നിൽക്കുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത്.