ബാഗ്‌ദാദ്: ഇറാഖില്‍ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ബ്രിട്ടീഷ് സൈനികനുൾപ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി യുഎസ്. ആക്രമണത്തില്‍ പരിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടായിരുന്നു യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ മൂന്ന് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇറാഖിലെ ഹഷേദ് അല്‍ ഷാബി ശൃംഖലക്കെതിരെ വാഷിംങ്‌ടണ്‍ രംഗത്തെത്തി.
ഇറാഖ് വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി യുഎസ് - Iraq rocket attack
ബ്രിട്ടീഷ് സൈനികനുൾപ്പെടെയാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്
ഇറാഖ് വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി യുഎസ്
അതേസമയം സൈനിക കേന്ദ്രത്തിലെ വ്യോമാക്രമണത്തിന് പിന്നാലെ ഇറാഖിലെ സിറിയന്‍ അതിര്‍ത്തിക്ക് സമീപം യുഎസ് ആക്രമണമുണ്ടായി. അല്‍ബുകമലിന് സമീപം പത്ത് സ്‌ഫോടനങ്ങളുണ്ടായതായി നിരീക്ഷണ കേന്ദ്രം അറിയിച്ചു.