ബീജിങ്: ചൈനയിലേക്കും ഹോങ്കോങ്ങിലേക്കുമുള്ള യാത്രകൾക്കെതിരെ യുഎസ് ചൊവ്വാഴ്ച പുതിയ മുന്നറിയിപ്പ് മാനദണ്ഡങ്ങൾ പുറത്തിറക്കി. ഹോങ്കോങ്ങിൽ പുതിയ ദേശീയ സുരക്ഷാ നിയമം ബീജിങ് ഏർപ്പെടുത്തിയത് മുതൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷത്തിലാണ്. ചൈന "അനിയന്ത്രിതമായ തടങ്കലും എക്സിറ്റ് നിരോധനവും" ഏർപ്പെടുത്തുന്നുവെന്ന് പുതിയ ഉപദേശം യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.
ചൈന, ഹോങ്കോങ്ക് യാത്രകൾക്ക് മുന്നറിയിപ്പ് നൽകി യുഎസ് - ചൈന, ഹോങ്കോങ്ക്
ചൈന "അനിയന്ത്രിതമായ തടങ്കലും എക്സിറ്റ് നിരോധനവും" ഏർപ്പെടുത്തുന്നുവെന്ന് യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.
മുന്നറിയിപ്പ്
ഹോങ്കോങ്ങിൽ, ബീജിങ് ഏകപക്ഷീയമായി പൊലീസിനെയും സുരക്ഷാ അധികാരികളെയും വിനിയോഗിക്കുന്നു. ഹോങ്കോങ്ങിലുള്ള യുഎസ് പൗരന്മാർ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ശക്തമായ ജാഗ്രത പാലിക്കാനും യുഎസ് മുന്നറിയിപ്പിൽ പറഞ്ഞു.