വാഷിംഗ്ടൺ:ഇറാഖിലെ യുഎസ് സൈനികതാവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ജാഗ്രതാ നിർദേശവുമായി യുഎസ്. ഗൾഫ് മേഖലയിലെ വിമാന സർവീസുകൾ നിയന്ത്രിക്കാന്‍ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ(എഫ്എഐ) നിർദേശം നൽകി. ഇറാഖ്, ഇറാൻ, പേർഷ്യൻ ഗൾഫ്, ഒമാൻ വ്യോമ പാതകളിൽ കടക്കരുതെന്നും സംഭവങ്ങൾ നിരീക്ഷിക്കുകയാണെന്നുമാണ് എഫ്എഐ നോട്ടീസ്.
അമേരിക്ക ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സർവീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി - വിമാന സർവീസ് യുഎസ് നിർത്തിവച്ചു
ഇറാഖിലെ യുഎസ് സൈനികതാവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയതിന് പിന്നാലെയാണ് യുഎസ് ജാഗ്രതാ നിർദേശം നൽകിയത്.
ഗൾഫ്
ഇറാഖിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇന്ന് പുലർച്ചെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഒരു ഡസനോളം ബാലിസ്റ്റിക് മിസൈലുകളാണ് സൈനിക താവളങ്ങളിൽ പതിച്ചത്.
തങ്ങളുടെ സൈന്യം ശക്തരാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. നാളെ പ്രതികരിക്കുമെന്നും ട്രംപ് അറിയിച്ചു. ആക്രണണത്തിന് പിന്നാലെ എണ്ണ വിലയും വർധിച്ചിട്ടുണ്ട്.