ജനീവ: ഓശാന ദിവസം ഇന്തോനേഷ്യയില്‍ പള്ളിയിൽ നടന്ന സ്‌ഫോടനത്തെ യുഎൻ സുരക്ഷാ സമിതി അപലപിച്ചു. റോമൻ കത്തോലിക് കത്തീഡ്രലിന് പുറത്ത് നവ ദമ്പതികൾ പ്രഷർ കുക്കർ ബോംബുകൾ ഉപയോഗിച്ച് ചാവേർ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ നാല് പള്ളി കാവൽക്കാർ ഉൾപ്പെടെ 20 പേർക്ക് പരിക്കേൽക്കുകയും പള്ളിക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
ഇന്തോനേഷ്യയില്‍ പള്ളിയിൽ നടന്ന സ്‌ഫോടനത്തെ അപലപിച്ച് യുഎൻ സുരക്ഷാ സമിതി
ഓശാന ദിവസമാണ് പള്ളിയിൽ ആക്രമണം നടന്നത്
ഇന്തോനേഷ്യൻ പള്ളിയിൽ നടന്ന ബോംബാക്രമണത്തെ അപലപിച്ച് യുഎൻ സുരക്ഷാ സമിതി
ബോംബാക്രമണത്തെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച സുരക്ഷാ സമിതി തീവ്രവാദ പ്രവർത്തനങ്ങൾ മൂലം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഉണ്ടാകുന്ന ഭീഷണികളെ ചെറുക്കാൻ എല്ലാ രാജ്യങ്ങളുടെയും ആവശ്യകത വ്യക്തമാക്കി.