ജെയ്ഷെമുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരാനായി പ്രഖ്യാപിക്കണമെന്ന് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗൺസിലിൽ ആവശ്യമുന്നയിച്ചു. പുൽവാമ ഭീകരാക്രമണത്തിനു കാരണക്കാരനായ അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് രാജ്യങ്ങൾ.
2017ൽ ഫ്രാന്‍സിന്റെയും ബ്രിട്ടന്‍റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനുമെതിരെ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ പ്രമേയത്തിനെതിരെ ചൈന രംഗത്തെത്തുകയായിരുന്നു. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണ ഉണ്ടാവാത്തിനാലാണ് ഭീകരനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നായിരുന്നു ചൈനയുടെ വിശദീകരണം. പുതിയ പ്രമേയത്തെ സംബന്ധിച്ച് ചൈന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.