കാബൂൾ: അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുണ്ടായ ബോംബാക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഐഇഡി പൊട്ടിത്തെറിച്ചാണ് പൊലീസ് റേഞ്ചർ വാൻ അപകടത്തിൽപെട്ടതെന്ന് കാബൂൾ പൊലീസ് വക്താവ് ഫെർദൗസ് ഫറാമാഴ്‌സ് പറഞ്ഞു. സ്‌ഫോടനത്തിൽ വാഹനം പൂർണമായും തകർന്നിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കാബൂളില്‍ ബോംബാക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു - കാബൂളിൽ ബോംബാക്രമണം
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കാബൂളിലുണ്ടായ ബോംബാക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാന്‍റെ കിഴക്കൻ പ്രവിശ്യയായ ലോഗറിലെ പൊലീസ് ചെക്ക് പോയിന്‍റിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് താലിബാൻ തീവ്രവാദികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.